ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം മാര്‍ച്ച് 12-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12-ന് ശനിയാഴ്ച ലോക വനിതാദിനത്തിന്റെ ഭാഗമായി ‘ബെറ്റര്‍ ഫോര്‍ ബാലന്‍സ്’ എന്നു നാമകരണം ചെയ്തുകൊണ്ട് അസോസിയേഷന്‍ വിപുലമായ രീതിയില്‍ വനിതാദിനം ആചരിക്കുന്നു.

മാര്‍ച്ച് 12-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ പാചകറാണി മത്സരം നടത്തും. 6 മുതല്‍ 9 വരെ മീറ്റിംഗ്, ഡിന്നര്‍, മറ്റു കലാപരിപാടികള്‍, ഡോക്ടര്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ഉണ്ടാരിക്കും.

അമിത് ഹെല്‍ത്ത് ഹോളി ഫാമിലി സീനിയര്‍ എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ‘വനിതാദിന’ സന്ദേശം നല്‍കുന്നതാണ്.

ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള വനിതാ ഡോക്ടര്‍മാരെ ആദരിക്കുന്നതാണ്. വനിതാ ദിനത്തോടനുബന്ധിച്ച് റാഫിള്‍ ഡ്രോ അന്നേദിവസം നടത്തുന്നതാണ്. പ്രവേശനം സൗജന്യമാണ്. എല്ലാവരേയും കുടുംബ സമേതം പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ് എന്നിവര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. റോസ് വടകര (708 662 0774), ഡോ. സ്വര്‍ണ്ണം ചിറമേല്‍ (630 244 2068), ഷൈനി തോമസ് (847 209 2266).

Leave Comment