സംഗീതത്തിന്റെ വസന്തകാലം വിരിയിച്ച് ആര്‍ട്ട് ഫോറം ഗാനമേള

കാസറഗോഡ്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ അരങ്ങേറിയ സംഗീതനിശ അനശ്വരഗാനങ്ങളുടെ കുളിര്‍മഴയായി പെയ്തിറങ്ങി. സംഗീതാസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഈണങ്ങള്‍ വേദിയെ സംഗീതനിര്‍ഭരമാക്കി. കാഞ്ഞങ്ങാട് ആര്‍ട് ഫോറത്തിന്റെ നേതൃത്വത്തിലാണ് വസന്തഗാനങ്ങള്‍ എന്ന പേരില്‍ സംഗീതനിശ അരങ്ങേറിയത്. മലയാളം, ഹിന്ദി സിനിമ സംഗീതത്തിന്റെ സുവര്‍ണകാലഘട്ടത്തിലേക്ക് കാണികളെ എത്തിക്കുന്നതായിരുന്നു വേദിയില്‍ ആലപിച്ച ഗാനങ്ങള്‍. ഗൃഹാതുരതയുണര്‍ത്തുന്ന മെലഡി ഗാനങ്ങള്‍ സദസില്‍ അണിനിരന്ന ആയിരങ്ങളെ ആഹ്ലാദത്തിലാഴ്ത്തി. എ എം. അശോക് കുമാര്‍, വി ടി സുധാകരന്‍, ദേവിക മണിരാജ്‌, അതുല്യ ജയകുമാര്‍, ഭവ്യ കൃഷ്ണ, രാജേഷ് തച്ചന്‍, സന്തോഷ് അരയി, ഉമേഷ്‌കുമാര്‍, അളഗാ പ്രവീണ്‍ എന്നിവരടങ്ങിയ ഗായകസംഘമാണ് ഗാനങ്ങളുമായി വേദിയില്‍ അണിനിരന്നത്.

Leave Comment