ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് മെയ് 22ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 22 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം നടത്തുന്നു. മത്സരാര്‍ത്ഥികള്‍ക്കുള്ള ഒന്നാം സമ്മാനം നേടുന്ന ടീമിന് $1001 (ആയിരത്തി ഒന്ന്) ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയലും രണ്ടാം സമ്മാനം നേടുന്ന ടീമംഗങ്ങള്‍ക്ക് $501(അഞ്ഞൂറ്റി ഒന്ന്) ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കെ.കെ.ചാണ്ടി മെമ്മോറിയലായും നല്‍കുന്നതാണ്.

1800E. Oaktom, Desplaines – KCS ഹാളില്‍ വെച്ച് മെയ് 22-ന് ഞായറാഴ്ച രാവിലെ 10-ന് ആരംഭിക്കുന്ന 56 കാര്‍ഡ് ഗെയിംസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷി വള്ളിക്കളം(312 685 6749-പ്രസിഡന്റ്), ലീല ജോസഫ്(സെക്രട്ടറി), ഷൈനി ഹരിദാസ്(ട്രഷറര്‍), വിവിഷ് ജേക്കബ്( 773 499 2530-ജോ.ട്രഷറര്‍), ഡോ.സിബിള്‍ ഫിലിപ്പ്-ജനറല്‍ കോര്‍ഡിനേറ്റര്‍- മൈക്കിള്‍ മാണി പറമ്പില്‍(630 926 8799-വൈസ് പ്രസിഡന്റ്), കോര്‍ഡിനേറ്റേഴ്‌സ്- ബിജോയ് കാപ്പന്‍(630 656 7336), ആല്‍വിന്‍ ഷിക്കൂര്‍(630 274 5423), ജോമോന്‍ തൊടുകയില്‍(312 719 3517) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Leave Comment