ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്‌ : പുതിയ കേന്ദ്ര ഭാരവാഹികളുടെ സത്യപ്രതിഞ്ജയും പ്രവത്തനോൽഘാടനവും മേയ് 21 ശനിയാഴ്ച

നോർത്ത് അമേരിക്കയിൽ 2014 മുതൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ഏറ്റവും വലിയ പത്ര പ്രവർത്തക സംഘടന ആയ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബിന്റെ 2022 – 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രവർത്തനോൽഘാടനവും മെയ് 21 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ നടത്തുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. ന്യുയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഫിസിക്കൽ, വിർച്യുൽ പങ്കാളിത്തത്തിന്റെ സമന്വയത്തോട് കൂടിയാണ് ഇത്തവണ ഇൻഡക്ഷൻ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ന്യൂയോർക്ക് സിറ്റിയിലെ മുൻ മേയർ ബിൽ ഡെബ്ലാസിയോയും മറ്റ് നിരവധി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ നേരിട്ട് പങ്കെടുക്കുന്ന ഈ ചടങ്ങ് തീർച്ചയായും ചരിത്രത്തിന്റെ ഒരു ഭാഗമായിത്തീരും. പ്രൗഢഗംഭീരമായ  ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് നിങ്ങളുടെ പങ്കാളിത്തവും വിലയേറിയ പിന്തുണയും അഭ്യർത്ഥിക്കുന്നു.

Report :  Dr.Mathew Joys

Leave Comment