സ്വവർഗാനുരാഗികളുടെ ആത്മനൊമ്പരങ്ങളുമായി സ്റ്റാൻഡ് ഔട്ടും ദി ബ്ലൂ കഫ്‌താനും

Spread the love

ട്രാൻസ് ജെൻഡറുകളുടെയും സ്വവർഗാനുരാഗികളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചർച്ചചെയ്യുന്ന രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ദക്ഷിണാഫ്രിക്കൻ സംവിധായകനായ എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് ,മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താൻ എന്നിവയാണ് ആഫ്രിക്കയിൽ നിന്നും ഇത്തവണ മേളയിൽ എത്തുന്നത്.
സ്വർഗാനുരാഗിയായ യുവാവിന്റെ കുടുംബജീവിതത്തെ ആധാരമാക്കിയാണ് എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .എൽ ജി ബി റ്റി ക്യൂ വിഭാഗത്തിന്റെ പ്രണയത്തിനും അതിതീവ്രമായ ആഗ്രഹങ്ങൾക്കും വേണ്ടിയുള്ള സഞ്ചാരമാണ് ചിത്രം പ്രമേയമാക്കുന്നത്.
മൊറോക്കോ പശ്ചാത്തലമാക്കി മറിയം ടൗസനി സംവിധാനം ചെയ്ത ദി ബ്ലൂ കഫ്താൻ സ്വവർഗാനുരാഗിയായ യുവാവിന്റെ സങ്കീർണ ജീവിതമാണ് ചിത്രീകരിക്കുന്നത് .ലോക സിനിമാ വിഭാഗത്തിലാണ് ഇരു ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.

Author