ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ ജനു 6 ന് സമ്മാനിക്കും

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ ജനു 6 ന് വൈകീട്ട് 6 മണിക്ക് എറണാകുളം ബോൾഗാട്ടി പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും. മന്ത്രിമാരായ എം.ബി രാജേഷ് , റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.പിമാരായ ഹൈബി ഈഡൻ,ബെന്നി ബഹനാൻ, എം.എൽ.എ മാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, അൻവർ സാദത്ത്, റോജി എം ജോൺ, ഡോ. മാത്യു കുഴൽനാടൻ, വി.ആർ സുനിൽകുമാർ, കെ.എൻ ഉണ്ണികൃഷ്ണൻ, ഉമാ തോമസ് തുടങ്ങിയവർ പങ്കെടുക്കും.

Picture2

ഒരു ലക്ഷം രൂപയും , പ്രശംസാപത്രവും സമ്മാനത്തുകയുള്ള മാധ്യമശ്രീയും 50,000 രൂപയും പ്രശംസാപത്രവും സമ്മാനത്തുകയുള്ള മാധ്യമരത്നയും കേരളത്തിൽ അച്ചടി-ദൃശ്യ-റേഡിയോ-ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡുകളാണ്. കേരളത്തിലെ 4 മുതിർന്ന മാധ്യമപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.

കൂടാതെ മാധ്യമരംഗത്തെ വിവിധ മേഖലകളിലെ മികവിന് 8 പുരസ്‌കാരങ്ങളും നൽകുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു.

Leave Comment