ഉപതെരഞ്ഞെടുപ്പ് വിജയം വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുയെന്ന് ടി.യു.രാധാകൃഷ്ണന്‍

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്ന് ആറു സീറ്റുകള്‍ പിടിച്ചെടുത്ത് 11 സീറ്റുകളുടെ തിളക്കമാര്‍ന്ന വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്.പിണറായി സര്‍ക്കാരിന്‍റെ അഴിമതിയില്‍ ജനം സഹികെട്ട് നില്‍ക്കുകയാണ്. ഇന്ധന സെസായി രണ്ടുരൂപ ഇൗടാക്കി പൊതുജനത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനകീയ പ്രതിഷേധത്തിന്‍റെ ഒടുവിലത്തെ ഉദാഹരമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

പാചകവാതക വില അടിക്കടി വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍ സാധാരണക്കാരന്‍റെ അടുക്കള അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തിച്ചു. വരുമാനം ഇല്ലാതെ നെട്ടോടം ഓടുന്ന ജനത്തിന് കനത്ത പ്രഹരമാണ് ഇൗ വര്‍ധനവ്. മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിന് എതിരെയും അഴിമതിയുടെ കറപുരണ്ട് ജയിലിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കുമെതിരെയും കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Leave Comment