ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ ആദരിക്കുന്നു

Spread the love

ഷിക്കാഗോ: ലോക വനിതാദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിന് നടത്തുന്ന വനിതാദിന ആഘോഷങ്ങളില്‍ വച്ച് വനിതാ റസ്പിരേറ്ററി തെറാപിസ്റ്റുകളെ ആദരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളായിട്ടുള്ള വനിതകളില്‍ ഇരുപത് വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന റെസ്പിരേറ്ററി തെറാപിസ്റ്റുകളെയാണ് ആദരിക്കുന്നത്. ഇതിന് അര്‍ഹരായിട്ടുള്ളവര്‍ മാര്‍ച്ച് മൂന്നിന് മുമ്പായി കോര്‍ഡിനേറ്റേഴ്‌സിന്റെ പക്കല്‍ പേര് നല്‍കേണ്ടതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കി വരാറുണ്ട്. അതിന്റെ മകുടോദാഹരണമാണ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവിലും ബോര്‍ഡിലുമുള്ള വനിതകളുടെ പ്രാതിനിധ്യം.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിനു നടത്തുന്ന വനിതാദിന സമ്മേളനത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണി പറമ്പില്‍, ജോ.സെക്രട്ടറി ഡോ.സിബിള്‍ ഫിലിപ്പ്, ജോ.ട്രഷറാര്‍ വിവീഷ് ജേക്കബ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിമന്‍സ്‌ഫോറം കോര്‍ഡിനേറ്റേഴ്‌സ് ഡോ.റോസ് വടകര- 705 662 0774 ഡോ.സ്വര്‍ണ്ണാ ചിറന്മേല്‍-630 244 2068 ഷൈനിതോമസ്- 847 209 2266 ഷൈനി ഹരിദാസ്-630 290 7143.

 

Author