അവിശുദ്ധബന്ധത്തിലുള്ള ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ : മുല്ലപ്പള്ളി

             

നരേന്ദ്ര മോദിയുടേയും പിണറായി വിജയന്റെയും അവിശുദ്ധബന്ധത്തിലുള്ള ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ബിജെപിയും സിപിഎമ്മും തമ്മില്‍ പരസ്പര ധാരണയിലാണ് മത്സരിക്കുന്നതെന്ന് താന്‍ ആദ്യം പറഞ്ഞപ്പോള്‍ പലര്‍ക്കും അത് അവിശ്വസനീയമായിരുന്നു. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെ ഇരുവരുടെയും ബന്ധം പരസ്യമായി.ദേശീയതലത്തില്‍ സിപിഎമ്മും ബിജെപിയും  ഉണ്ടാക്കിയ ധാരണയാണ് കേരളത്തില്‍ നടപ്പാക്കിയത്.വര്‍ഗീയ ഫാസിസവും സോഷിലിസ്റ്റ് ഫാസിസവും തമ്മില്‍ കൈകോര്‍ത്തു.തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ കൂട്ടുക്കെട്ടാണ് പ്രവര്‍ത്തിച്ചത്.ഈ ആരോപണത്തെ ഇതുവരെ സിപിഎം ബിജെപി നേതൃത്വം ചോദ്യം ചെയ്തില്ല.ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസിലേക്ക് മടക്കി കൊണ്ടുവരണം.മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് പകരം മറ്റൊരു പ്രസ്ഥാനമില്ലെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published.